സമഗ്ര ശിക്ഷ കേരള ജില്ലയിലെ 41 പ്രതിഭാ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന എഡ്യൂക്കേഷന്‍ വൊളിയന്റര്മാര്ക്ക് ഏകദിന പരിശീലനം നല്കി. സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ട മലയോര, തീരദേശ, മറ്റ് പിന്നോക്ക മേഖലകളിലെ കുട്ടികള്‍ക്ക് അധിക പിന്തുണ നല്‍കുന്നതിനും പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമായാണ് വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് ബി.ആര്.സി ട്രെയിനര്‍ സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. പ്രതിഭാ കേന്ദ്രങ്ങളിലെ മികവ് അവതരണവും, വരും ദിവസങ്ങളില്‍ നടക്കേണ്ട പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ അസൂത്രണവും പാഠ്യപദ്ധതി സമീപനത്തില്‍ ക്ലാസ്സും നല്കി. ട്രെയിനര്‍ പി.രാജഗോപാലന്‍ ക്ലാസെടുത്തു. സി.ആര്.സി കോര്‍ഡിനേറ്റര്‍മാരായ കെ.നിഷ, പി.ശ്രീജ, എം.സുനിതമോള്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.