CLOSE

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി ലോണ്‍-ലൈസന്‍സ്- സബ്‌സിഡി മേള നടത്തി

Share

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി കോടോം ബേളൂര്‍, മംഗല്‍പാടി പഞ്ചായത്തുകളില്‍ വ്യവസായ വാണിജ്യ വകുപ്പ് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള നടത്തി. ജില്ലയില്‍ സംരംഭം തുടങ്ങാന്‍ താല്പര്യമുള്ളവരെ ലക്ഷ്യമിട്ടാണ് മേള നടത്തുന്നത്. കോടോം ബേളൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് പി ശ്രീജ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസന കോര്‍പറേഷന്‍, കുടുംബശ്രീ, തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, പൂതങ്ങാനം സര്‍വീസ് സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രതിനിധികള്‍ സേവനങ്ങള്‍ ലഭ്യമാക്കി. സംരംഭകരുമായി വകുപ്പ്, ബാങ്ക് പ്രതിനിധികള്‍ സംവദിച്ചു. പി.എം.ജി.പി, മാര്‍ജിന്‍ മണി ഗ്രാന്റ്, ഇ.എസ്.എസ് സ്‌കീമില്‍ അര്‍ഹമായവര്‍ക്ക് അപേക്ഷ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ചടങ്ങില്‍ ബാങ്ക് ഓഫ് ബറോഡ എട്ട് ലക്ഷം രൂപയുടെ ലോണ്‍ അനുമതി പത്രം കൈമാറി. ഉദ്ഘാടനത്തിനൊരുങ്ങിയ ഗ്രാമിക ഓയില്‍ ആന്‍ഡ് ഫ്‌ളോര്‍ മില്ലിന് ഉള്‍പ്പെടെ രണ്ട് കെ സ്വിഫ്റ്റ് ലൈസന്‍ുകള്‍ കൈമാറി. പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സംസാരിച്ചു. പരപ്പ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ ടി പ്രഭു സ്വാഗതവും, വ്യവസായ വകുപ്പ് ഇന്റേണ്‍ കെ അഖില്‍ നന്ദിയും പറഞ്ഞു.
മംഗല്‍പാടി പഞ്ചായത്തില്‍ സംഘടിപ്പിച്ച ലോണ്‍ -ലൈസന്‍സ് -സബ്സിഡി മേള പഞ്ചായത്ത് വൈസ് പ്രസിഡന്റ് യൂസുഫ് ഉദ്ഘാടനം ചെയ്തു. വികസന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൈറുന്നീസ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക്, കേരള ബാങ്ക്, പിന്നാക്ക വികസന ക്ഷേമ വകുപ്പ് പ്രതിനിധികള്‍ സംരംഭ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സംരംഭക രംഗത്ത് താല്‍പര്യമുള്ള എഴുപതോളം പേര്‍ മേളയില്‍ പങ്കെടുത്തു. പുതുതായി തുടുങ്ങുന്ന സംരംഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഉറപ്പ് നല്‍കി. വ്യവസായ വകുപ്പ് ഇന്റേണ്‍ രാഹുല്‍ ദിലീപ് സ്വാഗതവും മഞ്ചേശ്വരം വ്യവസായ വികസന ഓഫീസര്‍ അമര്‍നാഥ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.