രാജപുരം:ജനാധിപത്യ മഹിളാ അസോസിയേഷന് പനത്തടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ഒടയംചാലില്‍ നടത്തിയ പൊതുയോഗവും വടംവലി മത്സരവും മഹിള അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഇ.പി പത്മാവതി ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് രജിനി കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാല്‍,ജില്ലാ കമ്മിറ്റി അംഗം പി ശാന്തകുമാരി സംഘാടകസമിതി ചെയര്മാന് പി. ദാമോദരന്‍, റനീഷ് എന്നിവര്‍ സംസാരിച്ചു. വടംവലി മത്സരത്തില്‍ ഏഴാം മൈയില്‍ മേഖല കമ്മറ്റി ഒന്നാം സ്ഥാനവും ബാനം രണ്ടാം സ്ഥാനവും നേടി.