CLOSE

പനത്തടി പഞ്ചായത്തിലെ പുളിംകൊച്ചി ജനവാസ മേഖലയില്‍ കാട്ടനകളുടെ വിളയാട്ടം ജനങ്ങള്‍ ഭീതിയില്‍

Share

പനത്തടി:ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് വേദനജനകമാണ്. കഴിഞ്ഞ രാത്രി പുളിംകൊച്ചിയിലെ ഗംഗാധരന്‍ , കേശവന്‍ തുടങ്ങിയവരുടെ കൃഷിസ്ഥലങ്ങളില്‍ കാട്ടനയിറങ്ങി വാഴ, തെങ്ങ് തുടങ്ങിയ കൃഷി നശിപ്പിച്ചത്. ഈ പ്രദേശങ്ങളില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ കഥയാണ്. രാത്രി ആയാല്‍ വന്യ മൃഗങ്ങളെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഈ പ്രദേശവാസികള്‍ക്ക്. വനാതിര്‍ത്തിയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കി കാട്ടാനകളെ ശാശ്വതമായി തടയണമെന്ന് നാട്ടുക്കാരായ കൃഷിക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.