CLOSE

കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ഉത്തരം വെക്കല്‍ ചടങ്ങ് നടന്നു

Share

കാഞ്ഞങ്ങാട് :കടപ്പുറം കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായുള്ള ഉത്തരം വെക്കല്‍ ചടങ്ങ് നടന്നു. ഞായറാഴ്ച രാവിലെ 9.05നും 11 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാ ണ് ചടങ്ങ് നടന്നത്. ഉത്തരം വെക്കല്‍ ചടങ്ങിന് എ. കെ. നാരായണന്‍ ആചാരി മണ്ണട്ട കാര്‍മികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി എം.കുഞ്ഞമ്പാടി, പ്രസിഡന്റ് ടി ബാലകൃഷ്ണന്‍, സെക്രട്ടറി പ്രദീപന്‍ പുഞ്ചാവി, ട്രഷറര്‍ കെ. ഗണേശന്‍ വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികര്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മറ്റു ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിലേക്ക് ജിതേഷ് കുമാരന്‍ കാഞ്ഞങ്ങാട് കടപ്പുറം സംഭാവന ചെയ്ത ഒരു കിന്റ്‌റല്‍ ചെമ്പിന്റെ തുക ക്ഷേത്ര രക്ഷാധികാരി എം. കുഞ്ഞമ്പാടി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.