CLOSE

കള്ളാര്‍ പഞ്ചായത്ത് ഐ എന്‍ ടി യു സി നടത്തിയ രാജപുരം പോസ്റ്റ് ഓഫീസ് സമരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തില്‍ പങ്കെടുപ്പിച്ചത് പ്രതിഷേധാര്‍ഹമാണന്ന് സിപിഐ എം പനത്തടി ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍

Share

രാജപുരം:കള്ളാര്‍ പഞ്ചായത്ത് ഐഎന്‍ടിയുസി നടത്തിയ രാജപുരം പോസ്റ്റ് ഓഫീസ് സമരത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തില്‍ പങ്കെടുപ്പിച്ചത് പ്രതിഷേധാര്‍ഹമാണന്ന് സിപിഐ എം പനത്തടി ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സമരത്തിന് എത്തിയില്ലെങ്കില്‍ ഇനി മുതല്‍ കള്ളാര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് ജോലി ലഭിക്കില്ല എന്ന നിലയില്‍ ഭീഷണിപ്പെടുത്തിയാണ് തൊഴിലാളികളെ സമരത്തിന് പങ്കെടുപ്പിക്കുന്നത്. കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെ കള്ളാര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയപ്പാട് വന്നു തുടങ്ങി പല മേഖലകളില്‍ നിന്നും കോണ്‍ഗ്രസിനെ പരസ്യമായി തള്ളി പറയാന്‍ തുടങ്ങി ഇതില്‍ വിറളി പൂണ്ട കോണ്‍ഗ്രസ് മെമ്പര്‍മാര്‍ സമരത്തിന് ആളെ കൂട്ടാന്‍ പുതിയ തന്ത്രം ഉപയോഗിച്ചിരിക്കുകയാണെന്നും, തൊഴിലാളികളെ തെറ്റുധരിപ്പിക്കുന്ന രീതി കള്ളാര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് മെമ്പര്‍മാരും അവര്‍ക്ക് ഒത്താശ ചെയ്യുന്ന തൊഴിലുറപ്പ് മേറ്റുമാരും തിരുത്താന്‍ . തയ്യാറാകണംമെന്നും മറ്റു രാഷ്ടീയ പാര്‍ട്ടികളില്‍ വിശ്വാസിക്കുന്ന തൊഴിലാളികള്‍ പഞ്ചായത്ത് മെമ്പര്‍മാരെ ഭയന്ന് സമരത്തില്‍ പങ്കെടുക്കുന്ന സ്ഥിതി ഉണ്ട്. സമരത്തിന്റെ മുദ്രവാക്യം തൊഴിലാളികളെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി സമരത്തിന് പങ്കെടുപ്പിക്കുന്നതിന് പകരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമരം എന്ന് തെറ്റുധരിപ്പിക്കുന്ന രീതിയില്‍ പറഞ്ഞു തൊഴിലാളികളെ പങ്കെടുപ്പിക്കുന്ന നിലപാട് കള്ളാര്‍ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ അവസാനിപ്പിക്കണമെന്ന് പനത്തടിഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.