CLOSE

കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേളയുടെ ഭാഗമായി ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി

Share

കാറഡുക്ക ബ്ലോക്ക് ആരോഗ്യ മേളയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ബി.എം.ഐ എന്നീ പരിശോധനകളാണ് ക്യാമ്പില്‍ നടത്തിയത്. മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും, ആശ പ്രവര്‍ത്തകരും നേതൃത്വം നല്‍കി. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 153 പേരെ ക്യാമ്പില്‍ പരിശോധിച്ചു.
മുളിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം.കുഞ്ഞമ്പു നമ്പ്യാര്‍, പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കൊളച്ചെപ്പ്, വി.സത്യവതി,
എം.അനന്യ, മുളിയാര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കുഞ്ഞികൃഷ്ണന്‍, സി ഡി എസ് ചെയര്‍ പേഴ്സണ്‍ ഖൈറുന്നീസ, ഹംസ ചോയിസ്, മുസ്തഫ ബിസ്മില്ല, ജി.രഞ്ജിത്ത്, പി.എം.തോമസ്, കെ.വനിത എന്നിവര്‍ സംസാരിച്ചു. എം.ലതിക സ്വാഗതവും, എം.ശരണ്യ നന്ദിയും പറഞ്ഞു.

മുന്നാട് ധിഷണ കോളേജില്‍ ബേഡഡുക്ക താലൂക്ക് ആശുപത്രി, അഴീക്കോടന്‍ ഗ്രന്ഥലയം, സുകൃതം സ്വാശ്രയ സംഘം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ലത അധ്യക്ഷത വഹിച്ചു ആസൂത്രണ സമിതി അംഗം എം അനന്തന്‍ മുഖ്യാതിഥിയായി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നിത്യജീവിതത്തില്‍ പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, രോഗങ്ങളെ നേരിടേണ്ട രീതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു.200 പേര്‍ പരിശോധനയ്ക്ക് എത്തി.
പഞ്ചായത്തംഗം പി ശ്രുതി, അഴിക്കോടന്‍ ഗ്രന്ഥാലയം പ്രതിനിധികളായ ഇ.രാഘവന്‍, ഇ.മോഹനന്‍, സുകൃതം സ്വാശ്രയ സംഘം പ്രധിനിധി പി.വിജയന്‍ എന്നിവര്‍ സംസാരിച്ചു. ബേഡകം ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എ.വി.റീന ജീവിതശൈലി രോഗങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്തു. പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗീത.എം സ്വാഗതവും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വിനോദ് നന്ദിയും പറഞ്ഞു.

അഡൂര്‍ മുതുവത്ത്മൂല അംഗണവാടിയില്‍ നടന്ന ക്യാമ്പ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം ചെനിയ നായ്ക് ഉദ്ഘാടനം ചെയ്തു.
അഡൂര്‍ കുടുംബരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 126 പേര്‍ പങ്കെടുത്തു.
ജെ.പി.അബ്ദുല്‍ റഹ്‌മാന്‍, കെ.സി.ജിന്‍സി, ആശ വര്‍ക്കര്‍മാരായ എ.നാരായണി, എ.ഡി.സുമിത്ര എന്നിവര്‍ സംസാരിച്ചു. ലളിത സ്വാഗതവും കൃഷ്ണ കുമാരി നന്ദിയും പറഞ്ഞു.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത്, കളക്കര രാമകൃഷ്ണന്‍ ഗ്രന്ഥാലയം, കെഎംകെ യുവജന സ്വാശ്രയ സംഘം, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവ സംയുക്തമായി കളക്കര രാമകൃഷ്ണന്‍ ഗ്രന്ഥാലയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.സവിത മുഖ്യാതിഥിയായി. എംമോഹന്‍രാജ് അധ്യക്ഷത വഹിച്ചു.
ജെഎച്ച്ഐ എസ്.മനോജ്, ജെപിഎച്ച്എന്‍ സോഫിയമ്മ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു. കെ.രതീഷ് സ്വാഗതവും പി.കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

കുമ്പടാജെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഗല്‍പാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പ് പഞ്ചായത്തംഗം ഹരീഷ് ഗോസാട
ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാറഡുക്ക പഞ്ചായത്തില്‍ വൈസ് പ്രസിഡന്റെ ജനനി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ബബി നാരായണ നന്ദന്‍ അധ്യക്ഷത വഹിച്ചു.
139 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കൃഷ്ണകുമാര്‍, ജെപിഎച്ച്എന്‍മാരായ കെ.വി.നിഷ, ജയലക്ഷ്മി, ജെഎച്ച്ഐമാരായ എസ്.എസ്.സജിത്ത്, കെ.പി.സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.