കാഞ്ഞങ്ങാട്:ഉഡുപ്പി – കരിന്തളം 400 കെ.വി.ലൈന്‍ കടന്നുപോകുന്ന വഴിയിലെ കൃഷി കാര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍ കുകയും , കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും വേണമെന്ന് കേരള കര്‍ഷക ഫെഡറേഷന്‍ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി.എം.പി. സെന്‍ട്രല്‍ സെകട്ടറിയേറ്റ് അംഗം വി.കെ.രവിന്ദ്രന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.
കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന സമിതി അംഗം വി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു
കേരള കര്‍ഷക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ കെ.സുരേഷ് ബാബു മുഖ്യ പ്രഭാക്ഷണം നടത്തി. സി.എം.പി. സെക്രട്ടറിയേറ്റ് അംഗം വി.കമ്മാരന്‍ . സി.എം.പി. ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. ഉമേശന്‍ . സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം സി.വി.തമ്പാന്‍ . ഇ.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു . കേരള വാട്ടര്‍ അതോറിട്ടി സംസ്ഥാന തലത്തില്‍ മികച്ച മീറ്റര്‍ റീഡറായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. വേണുഗോപാല്‍ മഡിയനെ സമ്മേളനം ആദരിച്ചു.
വി കൃഷ്ണന്‍.( ചെയര്‍മാന്‍)
ഇ.വി.ദാമോദരന്‍( സെക്രട്ടറി) കൃഷ്ണന്‍ താനത്തിങ്കാല്‍ .എന്‍. അപ്പു.( വൈസ് ചെയര്‍മാന്‍) കെ. തമ്പാന്‍ . എം.മാധവന്‍( ജോ: സെക്ടറി) ഇ.വി. ലക്ഷമണന്‍( ട്രഷര്‍) എന്നിവര്‍ ഭാരവാഹികളായി 17 അംഗ ജില്ലാ കമ്മറ്റിയെയും തിരഞ്ഞെടുത്തു.