കാസറഗോഡ്: കാസറഗോഡ് താലൂക്ക് എന്‍.എസ്.എസ്. യൂണിയനിലെ കരയോഗ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി, പി.ജി. റാങ്ക്, പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു. ശനിയാഴ്ച യൂണിയന് മന്ദിരത്തില്‍ നടന്ന അനുമോദന യോഗത്തില്‍ എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും യൂണിയന് പ്രസിഡണ്ടുമായ അഡ്വ. എ.ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായിരുന്നു. കേരള കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം.മുരളീധരന് നമ്പ്യാര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വനിതാ യൂണിയന് പ്രസിഡണ്ട് സ്മിതാ ബാലകൃഷ്ണന് സംസാരിച്ചു. യൂണിയന് വൈസ് പ്രസിഡണ്ട് സി.ഭാസ്കരന് നായര്‍ നായര്‍ സ്വാഗതവും താലൂക്ക് യൂണിയന് സെക്രട്ടറി യു.രാജഗോപാലന്‍ നന്ദിയും പറഞ്ഞു.