CLOSE

ദുര്‍ഗാ സ്‌കൂള്‍ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി

Share

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജനമൈത്രി പോലീസ് കാഞ്ഞങ്ങാട്, നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എന്നിവയുമായി ചേര്‍ന്ന് ഹര്‍ ഘര്‍ തിരംഗ സ്വാതന്ത്ര്യ ദിന സന്ദേശ റാലി നടത്തി. നീലേശ്വരം ടൗണ്‍ ലയന്‍സ് ക്ലബ്ബ് പ്രസിഡന്റ് പി. രമേഷ് കുമാര്‍ 100 ദേശീയ പതാക സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ അനിത, ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്ത് എന്നിവര്‍ക്ക് കൈമാറി. റാലി സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂളിന്റെ സമീപത്തുള്ള വീടുകളില്‍ ദേശീയ പതാക വിതരണം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി മുരളീധരന്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് ജനമൈത്രി പോലീസിന് വേണ്ടി സിഐ കെ ഷൈന്‍ ദേശീയ പതാക സ്വീകരിച്ചു. കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ സതീഷ് സംബന്ധിച്ചു.
ബസ്റ്റാന്റില്‍ എത്തിയ റാലിയിലെ കുട്ടികളോട് കാഞ്ഞങ്ങാട് ഡി വൈ എസ് പി പി.ബാലകൃഷ്ണന്‍ സംസാരിച്ചു. റാലി നഗരം ചുറ്റി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. എന്‍ സി സി, എസ് പി സി, സ്‌കൗട്ട് , ഗൈഡ്, റെഡ് കോസ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ റാലിയെ അനുഗമിച്ചു.
തുടര്‍ന്ന് സ്‌കൂളില്‍ സ്വാതന്ത്ര്യസമര സെമിനാര്‍ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായിചേര്‍ന്ന് നടത്തിയ സെമിനാര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ഡോ. സി.ബാലന്‍ വിഷയാവിതരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അനിത,
പ്രഥമാധ്യാപകന്‍ വിനോദ് കുമാര്‍ മേലത്ത്, ജയന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.