CLOSE

വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ബോധവത്ക്കരണ ക്ലാസ് നടത്തി

Share

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും അന്താരാഷ്ട്ര ആദിവാസി ദിനാ ചരണത്തിന്റെയും ഭാഗമായി മാലോം കാര്യോട്ടുച്ചാല്‍ സാമൂഹ്യപഠനമുറിയില്‍ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ബോധവത്ക്കരണ ക്ലാസ് നടത്തി. വിദ്യാഭ്യാസവും ആരോഗ്യവും എന്ന വിഷയത്തില്‍ വെള്ളരിക്കുണ്ട് സബ് ഇന്‍സ്‌പെക്ടര്‍ എം.രജികുമാര്‍ ക്ലാസ്സെടുത്തു. ശിശു സൗഹൃദ പോലീസിന്റെ ഭാഗമായി സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സജിത സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഊരുമൂപ്പത്തി ബിന്ദു കുഞ്ഞിരാമന്‍ അധ്യക്ഷയായി. ജനമൈത്രി ബീറ്റ് ഓഫിസര്‍ ഷിജിത്ത്, ആശ കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു. രാജേഷ് മണിയറ സ്വാഗതം പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.