CLOSE

മഡിയന്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ കൊടിമര സമര്‍പ്പണം നടത്തി

Share

അനുമോദനവും എന്‍ഡോമെന്റ് വിതരണവും സംഘടിപ്പിച്ചു.

മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി ്‌സ്‌കൂളിലേക്ക് കാഞ്ഞങ്ങാട് മെലോറ ഗോള്‍ഡന്‍ ഡയമണ്ട് സില്‍വര്‍ മാനേജിംഗ് ഡയറക്ടര്‍ വെള്ളിക്കോത്ത് സി എം കൃഷ്ണദാസ് നിര്‍മ്മിച്ചു നല്‍കിയ കൊടിമരത്തിന്റെ സമര്‍പ്പണ ചടങ്ങ് നടന്നു. ഒപ്പം പ്ലാറ്റ്‌ഫോം ഉദ്ഘാടനവും അനുമോദനവും എന്‍ഡോമെന്റ് വിതരണവും നടത്തി. പരിപാടി അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ക്ഷേമ കുഞ്ഞികണ്ണനെ അനുമോദിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പഠന നിലവാരം പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പരേതനായ സുബ്രഹ്‌മണ്യന്‍ പയേടത്തിന്റെ സ്മരണക്കായി കുടുംബം നല്‍കിയ എന്റോള്‍മെന്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി കുഞ്ഞാമിന അധ്യക്ഷത വഹിച്ചു.
വികസന സമിതി ചെയര്‍മാന്‍ ജ്യോതി ബസു, സുബ്രഹ്‌മണ്യന്‍ പയേടത്തിന്റെ ഭാര്യ പി സുമിത്ര,
മടിയന്‍ ജവാന്‍ ക്ലബ്ബ് പ്രതിനിധി ബി ഗംഗാധരന്‍, മാണിക്കോത്ത് ഗ്രീന്‍ സ്റ്റാര്‍ ക്ലബ് പ്രതിനിധി നസീം, പി ടി എ പ്രസിഡന്റ് പി ശ്രീജിത്ത് , എസ് എം സി ചെയര്‍മാന്‍ മിത്തല്‍ രമേശന്‍ , മദര്‍ പി ടി എ പ്രസിഡന്റ് മോനിഷ ബിജു സുമിത്ര. പിതുടങ്ങിയവര്‍ സംസാരിച്ചു.

സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി സുധാകരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ സതി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.