CLOSE

പാലക്കുന്നില്‍ മഴക്കാല രോഗ ബോധവല്‍ക്കരണവും ഹോമിയോ മെഡിക്കല്‍ ക്യാമ്പും നടത്തി

Share

പാലക്കുന്ന് : കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് നാഷണല്‍ ആയുഷ് മിഷന്‍, ഉദുമ മാതൃക ഹോമിയോ ഡിസ്പെന്‍സറി, പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവ സംയുക്തമായ പാലക്കുന്നില്‍ നടത്തിയ ഹോമിയോ മെഡിക്കല്‍ ക്യാമ്പും മഴക്കാല രോഗ ബോധവല്‍ക്കരണ ക്ലാസും ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ശശിധരന്‍ കരിപ്പോടി അധ്യക്ഷനായി. സെക്രട്ടറി മനോജ് കരിപ്പോടി, ഡോ.പി.പി ശ്രീജ, ഡോ.അനഘ, വാര്‍ഡ് അംഗം കസ്തൂരി ബാലന്‍, രതീഷ് കരിപ്പോടി എന്നിവര്‍ പ്രസംഗിച്ചു. ഏറെക്കാലം പാലക്കുന്നില്‍ ആതുര ശുശ്രൂഷ സേവന രംഗത്ത് പ്രവര്‍ത്തിച്ച കെ.വി ഓമനയെ ആദരിച്ചു. പ്ലസ് 2 പരീക്ഷയില്‍ ബയോ -സയന്‍സ് വിഷയത്തില്‍ 1200ല്‍ 1198 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ അഭിന ശശീന്ദ്രന്‍, എസ് എസ് ല്‍ സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വി.കെ. ശ്രേയ, ടി. പ്രാര്‍ത്ഥന, ഇ. ആദിത്യന്‍, ആര്‍. ആകാശ്, എം. ദേവിക, കെ.നിരഞ്ജന, റിജുല്‍ രവി എന്നിവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published.