CLOSE

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എതിര്‍ത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Share

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എതിര്‍ത്തോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 75-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. എം അഹ്മദ് ഹാജി ദേശിയ പതാക ഉയര്‍ത്തി. സ്വതന്ത്രദിന സന്ദേശ യോഗം എം അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചെങ്കള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബി എ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി സി വി ജെയിംസ്, മഹിളാ കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി എം ഭവാനി എന്നിവര്‍ സംസാരിച്ചു. ഷാഹിദ് അഹ്മദ് സ്വാഗതവും, അമീര്‍ വൈ നന്ദിയും പറഞ്ഞു. അബൂബക്കര്‍ ഗിരി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സൈനുദ്ധീന്‍ കുന്നില്‍, ഹാരിസ് സി എച്ച്, ഉമേഷ് നരികെടുപ്, ഷാഫി കാനം, ഹരി കൃഷ്ണന്‍, നസീര്‍, അബ്ദുല്ല തൈര തുടങ്ങിയവര്‍ സംബന്ധിച്ചു .

Leave a Reply

Your email address will not be published.