CLOSE

നീലേശ്വരം നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചരിത്ര സെമിനാര്‍ നടത്തി

Share

നീലേശ്വരം നഗരസഭാ അനക്‌സ് ഹാളില്‍ നടന്ന സെമിനാറില്‍ കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി പ്രൊഫസര്‍ വി കുട്ട്യന്‍ നീലേശ്വരത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രം എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ചെയര്‍ പേഴ്‌സണ്‍ ടി.വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി ഗൗരി, പി സുഭാഷ്, കെ.പി രവീന്ദ്രന്‍, കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, പി ഭാര്‍ഗവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, നഗരസഭാ സെക്രട്ടറി സി.കെ ശിവജി എന്നിവര്‍ സംസാരിച്ചു.

നഗരസഭാ ഓഫീസങ്കണത്തില്‍ രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപം, പാലായി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചനയും, സ്വാതന്ത്ര്യ ദിന ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. വിദ്യാലയങ്ങളിലും പൊതു സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനാഘോഷം നടന്നു. ഹര്‍ ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായി വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പതാക വിതരണം നടത്തിയിരുന്നു.

Leave a Reply

Your email address will not be published.