CLOSE

പൈനി തറവാട് ട്രസ്റ്റ് അനുമോദന സമ്മേളനവും ജനറല്‍ ബോഡി യോഗവും നടത്തി

Share

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് ട്രസ്റ്റ് അനുമോദന സമ്മേളനവും ജനറല്‍ ബോഡി യോഗവും നടത്തി. ഡോ. യു. ശശി മേനോന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെയും അനുമോദിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് പി.വേണുഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തറവാട് കാരണവര്‍ പൈനി കുട്ടന്‍ നായര്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ജേതാവ് എം. ശൈലജ, നഗരസഭ മുന്‍ കൗണ്‍സിലര്‍ പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, പി.മണികണ്ഠന്‍ നായര്‍, പി.നളിനി, ജയരാജന്‍ നായര്‍, പി.വേണുഗോപാല്‍, ശ്യാംബാബു വെള്ളിക്കോത്ത്, പി.കൃഷ്ണപ്രഭ എന്നിവര്‍ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.വേണുഗോപാലന്‍ നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്രിജേഷ് പൈനി നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: പി.ഭാനുമതി (പ്രസി), കെ.പി.ജയരാജന്‍ നായര്‍ (വൈ.പ്രസി), ബ്രിജേഷ് പൈ നി (ജന. സെക്ര), പി.നളിനി, പി.മജീഷ് (ജോ. സെക്ര), പി.ഗോപാലകൃഷ്ണന്‍ നായര്‍ (ട്രഷ).

Leave a Reply

Your email address will not be published.