CLOSE

കാനത്തൂര്‍ വടക്കെകരയില്‍ നിര്‍മ്മിച്ച സാമൂഹ്യ പഠന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു

Share

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ 11 ലക്ഷം രൂപ ചിലവില്‍ കാനത്തൂര്‍ വടക്കെകരയില്‍ നിര്‍മ്മിച്ച സാമൂഹ്യ പഠന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ആധ്യഷയായി. കെട്ടിട നിര്‍മാണത്തിന് സ്ഥലം സൗജന്യമായി നല്‍കിയ ശങ്കരനെ ബി.കെ നാരായണന്‍ പൊന്നാട നല്‍കി ആദരിച്ചു.

മുളിയാര്‍ സ്ഥിരം സമിതി അദ്യക്ഷന്‍ ഇ മോഹനന്‍, വി രാഘവന്‍, കെ.പി സുകുമാരന്‍, സി രാമകൃഷ്ണന്‍, ബി ജനാര്‍ദ്ദനന്‍, ഇ ശ്രീധരന്‍ നായര്‍, കെ ജയകുമാര്‍, അശോകന്‍ വടക്കെകര എന്നിവര്‍ സംസാരിച്ചു. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് പഠിക്കാനും കോച്ചിങ് ഒരുകാനുമാണ് പഠന മുറി ഒരുക്കിയത്.

Leave a Reply

Your email address will not be published.