CLOSE

ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Share

കാസര്‍കോട് : ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഫ്രീഡം ഫ്രഗ്രാന്‍സ് എന്ന പേരില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോ മത്സരം, നന്നായി അലങ്കരിച്ച സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, വീടുകള്‍ എന്നിവയ്ക്കും സമ്മാനങ്ങള്‍ നല്‍കും.

ക്ലബ്ബ് പരിസരത്ത് പ്രസിഡണ്ട് എം.എം നൗഷാദ് പതാക ഉയര്‍ത്തി. റഹീസ് മുഹമ്മദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഐ.പി.പി ഇഖ്ബാല്‍ പട്ടുവത്തില്‍, ജലീല്‍ മുഹമ്മദ്, അഷ്റഫ് ഐവ, ഷരീഫ് കാപ്പില്‍, അബ്ദുല്‍ ഖാദിര്‍ തെക്കില്‍, എ.കെ ഫൈസല്‍, ആസിഫ് ടി.എ, ടി.ഡി നൗഫല്‍, ഷിഹാബ് തോരവളപ്പില്‍, മെഹറൂഫ് ബദരിയ്യ, മഹമൂദ് ഇബ്രാഹിം എരിയാല്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും, ട്രഷറര്‍ എം.എ സിദ്ദീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.