CLOSE

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെന്‍ഡര്‍ റിസോഴ്‌സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും ദേശഭക്തിഗാനമത്സരവും സംഘടിപ്പിച്ചു

Share

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി ഡി എസ്, ജെന്‍ഡര്‍ റിസോഴ്‌സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും ദേശഭക്തിഗാനമത്സരവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ഉദ്ഘാടനം ചെയ്തു. സി.ഡി എസ് ചെയര്‍പേഴ്‌സണ്‍ സി.ബിന്ദു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍്കി.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സന്‍ മാരായ കെ.ശൈലജ, ജയശ്രീഎന്‍എസ്, വാര്‍ഡ് മെമ്പര്‍ പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.സി ഡി എസ് .വൈസ് ചെയര്‍പേഴ്‌സണ്‍ പി.എല്‍ ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗണ്‍സിലര്‍ കെ.വി.തങ്കമണി നന്ദിയും പറഞ്ഞു.ദേശഭക്തിഗാന മത്സരത്തില്‍ പതിനേഴാം വാര്‍സ് ഒന്നാം സ്ഥാനവും, രണ്ടാം വാര്‍ഡ് രണ്ടാംസ്ഥാനവും, ഒന്നാം വാര്‍ഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Leave a Reply

Your email address will not be published.