CLOSE

പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Share

രാജപുരം: പാലക്കാട് ജില്ലയിലെ മരുതറോഡിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റിയംഗവും, ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഐ എം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രതിഷേധ പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ജില്ലാ കമ്മിറ്റിയംഗം എം വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ പി പീറ്റര്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ഏരിയ കമ്മിറ്റി അംഗം ജോഷി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.