ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്റെയും കിലയുടെയും നേതൃത്വത്തില്‍ കൊടക്കാട് കദളിവനത്തില്‍ ദ്വിദിന ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ പ്രാധാന്യവും പ്രസക്തിയും അടിസ്ഥാനപ്പെടുത്തിയായിരുന്നു ശില്പശാല. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡണ്ട് കെ.മണികണ്ഠന് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന് മണിയറ, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ സൈമ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി എം.ലക്ഷ്മി സ്വാഗതം പറഞ്ഞു.
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന് സിഇഒ കെ.ബി.മദന്‍ മോഹന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്, ഹരിത കേരള മിഷന് പ്രതിനിധി സോമശേഖരന്‍, പട്ടികജാതി വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ കെ.കൃഷ്ണ പ്രകാശ്, ഡിഡിപിഒ നിനോജ് മേപ്പടിയത്ത്, ജില്ലാ പഞ്ചായത്ത് സീനിയര്‍ സുപ്രണ്ട് ബി.എന്‍.സുരേഷ്, കില റിസോഴ്സ് പേഴ്സണ്‍ പപ്പന് കുട്ടമത്ത്, കുടുംബശ്രീ എഡിഎം സി.ഇക്ബാല്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. കെ.കണ്ണന് നായര്‍, അജയന് പനയാല്‍, എച്ച്.കൃഷ്ണ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്കി. വിവിധ കലാ പരിപാടികളും സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാടന്‍ കലാമേളയും അവതരിപ്പിച്ചു.