CLOSE

മൈക്രോ ഫിനാന്‍സ് വായ്പക്ക് അപേക്ഷ ക്ഷണിച്ചു

Share

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ മൈക്രോ ഫിനാന്‍സ് വായ്പക്ക് അപേക്ഷ ക്ഷണിച്ചു. 80ശതമാനം പട്ടികജാതിയില്‍പ്പെട്ട വനിതകള്‍ അംഗങ്ങളായ അയല്‍കൂട്ടങ്ങള്‍ക്ക് അപേക്ഷിക്കാം. അയല്‍ക്കൂട്ടങ്ങള്‍ക്ക് കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിരിക്കണം. ഒരു അയല്‍ കൂട്ടത്തിന് സബ്സിഡിയോടു കൂടി പരമാവധി 5 ലക്ഷം രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. അംഗങ്ങളുടെ പ്രായപരിധി 18 മുതല്‍ 55 വയസ് വരെയായിരിക്കും. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം 3,00,000 രൂപയില്‍ കൂടരുത്. വായ്പയുടെ പലിശ നിരക്ക അഞ്ച് ശതമാനവും തിരിച്ചടവ് കാലയളവ് മൂന്ന് വര്‍ഷവുമാണ്. അപേക്ഷ ഫോറത്തിന് കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04672204580, 9400068514.

Leave a Reply

Your email address will not be published. Required fields are marked *