CLOSE

ഞങ്ങളും കൃഷിയിലേക്ക്; ഓരോ വാര്‍ഡിലും ആറ് പുതിയ കൃഷിയിടങ്ങള്‍

Share

ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ വിളംബര ജാഥകള്‍ നടന്നു

ജില്ലയില്‍ കര്‍ഷക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ബൃഹദ്പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി കര്‍ഷക ദിനത്തില്‍ ഓരോ വാര്‍ഡിലും ആറ് പുതിയ കൃഷിയിടങ്ങള്‍ കണ്ടെത്തി നടീല്‍ ഉദ്ഘാടനം നടത്തി. വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ വിളംബര ജാഥകള്‍ നടന്നു.
പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തും തൈകളുമാണ് നടീല്‍ വസ്തുക്കളായി ഉപയോഗിച്ചത്. ജില്ലയിലെ 777 വാര്‍ഡുകളിലും കര്‍ഷക ഗ്രൂപ്പുകളുണ്ടാക്കി എല്ലാ വീടുകളേയും പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തതമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രോജ്കടിലൂടെ 640 കൃഷിഭവനുകള്‍ ഞങ്ങളും കൃഷിയിലൂടെ അംഗന്‍വാടികള്‍ പോഷകവാടിയാക്കുമെന്നത് കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ്.

ബേഡഡുക്ക പഞ്ചായത്ത് വാര്‍ഡ്തല ഉദ്ഘാടനംകക്കോട്ടമ്മയില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ ഉദ്ഘാടനം ചെയ്തു. വാര്‍ഡുതല കര്‍ഷകസമിതി അംഗം ടി.മോഹനന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കക്കോട്ടമ്മ കീര്‍ത്തി കുടുംബശ്രീക്ക് കീഴിലുള്ള നന്മ ജെ.എല്‍.ജി.യുടെ കക്കിരി വിളവെടുപ്പും നടത്തി. പരിപാടിയില്‍ പഴയ കാല കാര്‍ഷിക സംസ്്കൃതിയുടെ വിളംബരം വിളിച്ചോതി കര്‍ക്കിടക തെയ്യവും വിത്തിടല്‍ ചടങ്ങും സംഘടിപ്പിച്ചു. വാര്‍ഡ് കണ്‍വീനര്‍ വേണുഗോപാല്‍ കക്കോട്ടമ്മ, കൃഷി ഓഫീസര്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പടന്നക്കാട് കാര്‍ഷിക കോളേജില്‍ അധ്യാപകരും ജീവനക്കാരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ഭാഗമായി മുന്നൂറോളം വാഴത്തൈകള്‍ നട്ടു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ നീലേശ്വരം നഗരസഭയിലെ മികച്ച കര്‍ഷകരായ മുണ്ടയില്‍ രമേശന്‍, എന്‍.വി. കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആദരിച്ചു.നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. മുണ്ടയില്‍ രമേശന്‍ നീലേശ്വരം തൈക്കടപ്പുറം പ്രദേശത്തെ മികച്ച നെല്ല്, പച്ചക്കറി കൃഷിക്കാരനാണ്. കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പരീക്ഷണങ്ങള്‍ ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നടത്തിവരുന്നുണ്ട്. എന്‍.വി.കുഞ്ഞികൃഷ്ണന്‍ നാഗച്ചേരി മേഖലയിലെ നെല്‍കര്‍ഷകനാണ്. പരമ്പരാഗത നെല്‍വിത്തുകളായ കയമ, തൊണ്ണൂറാന്‍ തുടങ്ങിയവയാണ് ഇദ്ദേഹം കൃഷിചെയ്തുവരുന്നത്. കൃഷിവകുപ്പില്‍ പോളിനേഷന്‍ തൊഴിലാളിയായി 1972 മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഷിക സര്‍വ്വകലാശാലയുടെ പിലിക്കോട് കേന്ദ്രത്തില്‍ തൊഴിലാളിയായിരുന്നു.
ആദരിക്കല്‍ പരിപാടിയില്‍ കോളേജ് ഡീന്‍ ഡോ.പി.കെ.മിനി അധ്യക്ഷത വഹിച്ചു. പ്രൊഫ.ഡോ.കെ.എം.ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.പ്രീത, ആന്‍സി ഫ്രാന്‍സിസ്, സി.വി.ഡെന്നി, പി.വി.സുരേന്ദ്രന്‍, അനിത, ടി.വി.രഞ്ജിത്ത്, നരേന്ദ്രന്‍, ഡോ.വി.എം.ഹിമ എന്നിവര്‍ സംസാരിച്ചു.

ഉദുമ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷകദിനാഘോഷം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ചു മികച്ച കര്‍ഷകരെ പൊന്നാടയണിയിച്ചു ആദരിച്ചു.
ഉദുമ ടൗണില്‍ നിന്നും വിളംബര ഘോഷയാത്രയും നടത്തി.

കര്‍ഷക ദിനത്തിന്റെ ഭാഗമായി അജാനൂരില്‍ എല്ലാ വാര്‍ഡുകളിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കൃഷിയിടം തയ്യാറാക്കി നടീല്‍ നടന്നു. കര്‍ഷകരും ജനപ്രതിനിധികളും അജാനൂര്‍ ഗ്രാമപഞ്ചായത്ത് പരിസരത്തുനിന്നും ഘോഷയാത്ര നടത്തി. അടോട്ട് ജോളി ക്ലബ്ബ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ കര്‍ഷക ദിനാഘോഷം ഉദ്ഘാടനവും കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നിര്‍വ്വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍.വീണാറാണി പദ്ധതി വിശദീകരണം നടത്തി. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.സബീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മീന, കെ.കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, പഞ്ചായത്ത് അംഗം എം.ബാലകൃഷ്ണന്‍, എ. കൃഷ്ണന്‍, കെ.വിശ്വനാഥന്‍, എ.കുഞ്ഞിരാമന്‍, എം.പൊക്ലന്‍, എ.തമ്പാന്‍, കെ.രവീന്ദ്രന്‍, സി.എച്ച്.ഹംസ, എം.വി.മധു, എന്‍.വി.ചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി, വി.കമ്മാരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ സന്തോഷ് കുമാര്‍ ചാലില്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് യു.പ്രകാശന്‍ നന്ദിയും പറഞ്ഞു.
കൃഷ്ണന്‍ കോടാട്ട്, ജമീല ഇട്ടമ്മല്‍, ജ്യോതി വാണിയമ്പാറ, കെ.വി.കൊട്ടന്‍ കുഞ്ഞി, ലക്ഷ്മി, കെ.വി.രാഘവന്‍, മണികണ്ഠന്‍ രാംനഗര്‍, ചിണ്ടന്‍ മുച്ചിലോട്ട് കിഴക്കുംകര, കുട്ടി കര്‍ഷകയായ മടിയന്‍ പാലക്കിയിലെ പി.ശ്രീനന്ദ എന്നിവരെയാണ് കര്‍ഷക ദിനത്തിന്റെ ഭാഗമായി ആദരിച്ചത്.

കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം മോനാച്ചയില്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യാക്ഷന്‍മാരായ പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശന്‍, കെ.വി.മായാകുമാരി, മുന്‍ നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, കൗണ്‍സിലര്‍ പള്ളിക്കൈ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.മുരളിധരന്‍ സ്വാഗതവും കൃഷി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. നഗരസഭയിലെ 14 കര്‍ഷകരെ ആദരിച്ചു. നാട്ടിപ്പാട്ട്, നാടന്‍പ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

കാസര്‍കോട് നഗരസഭയില്‍ നടന്ന കര്‍ഷക ദിനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ആര്‍. റീത്ത, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, കെ.രജനി, നഗരസഭാ കൗണ്‍സിലര്‍മാരായ കെ.സവിത, എം.ലളിത, എ.രജിത, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അനിത.കെ.മേനോന്‍, ആത്മ പ്രോജക്റ്റ് ഡയറക്ടര്‍ ടി.സുശീല, കാസര്‍കോട് നഗരസഭാ സെക്രട്ടറി എസ്.ബിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, സി.എ അബ്ദുള്ള കുഞ്ഞി എന്നിവര്‍ സംസാരിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.പി.ശ്രീജ നന്ദി പറഞ്ഞു.

മടിക്കൈ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കൃഷിദര്‍ശന്‍ ഘോഷയാത്രയോടെ കര്‍ഷക ദിനാചരണ പരിപാടികള്‍ക്ക് തുടക്കമായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒമ്പത് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ഒരുലക്ഷം കൃഷിത്തോട്ടങ്ങളുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ചാളക്കടവിലെ പി.ഇച്ചിരയുടെ കൃഷിയിടത്തില്‍ വാഴകൃഷിക്ക് തുടക്കമിട്ടുകൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുല്‍ റഹ്‌മാന്‍, കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.പി.ടി.ഷീബ, മടിക്കൈ കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി.സത്യ, ടി.രാജന്‍, സി.രമ പത്മനാഭന്‍, പഞ്ചായത്തംഗം എ വേലായുധന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, കെ.വി.കുമാരന്‍, എം.രാജന്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍, ബി.ബാലന്‍, കൃഷി അസിസ്റ്റന്റ് പി.വി.നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ വിപുലമായ പരിപാടികളോടുകൂടി കര്‍ഷക ദിനം ആഘോഷിച്ചു. സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. തമിഴ്‌നാട്ടില്‍ നിന്ന് ഇന്ത്യന്‍ മുഴുവന്‍ യാത്ര ചെയ്യുന്ന വിത്തു മനുഷ്യന്‍ എന്നറിയപ്പെടുന്ന സാലായി അരുണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. 11 മാതൃക കര്‍ഷകരെ ആദരിച്ചു. തുടര്‍ന്ന് തിരുവാതിര, മംഗലംകളി, തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.

ചെറുവത്തൂര്‍ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിന പരിപാടി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള അധ്യക്ഷയായി. ചെറുവത്തൂര്‍-കയ്യൂര്‍ റോഡ് പരിസരത്തു നിന്നും ഘോഷയാത്ര നടത്തി. തുടര്‍ന്ന് കര്‍ഷകരെ ആദരിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാഘവന്‍, പി.പത്മിനി, കുത്തൂര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, കൃഷി ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

നീലേശ്വരം നഗരസഭയില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി അധ്യക്ഷനായി. നഗരസഭയിലെ ആറ് കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.ഗൗരി, ടി.പി.ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.സുനിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, ഷംസുദീന്‍ അരിഞ്ചിറ, കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോക്ടര്‍ വി.എസ്.ജിന്‍സി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ കെ.എ.ഷിജോ സ്വാഗതവും കൃഷി അസിസ്റ്റന്റ് പി.പി.കപില്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *