CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മുളന്തോട്ടങ്ങള്‍ ഒരുങ്ങുന്നു

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല പെരിയ ക്യാമ്പസ്സില്‍ മുളന്തോട്ടങ്ങള്‍ ഒരുങ്ങുന്നു. ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റി, കാസര്‍കോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ (കെജിബിആര്‍സി) എന്നിവയുടെ നേതൃത്വത്തില്‍ യമുന ബ്ലോക്കിന് സമീപത്തും ബൊട്ടാണിക്കല്‍ ഡാര്‍ഡനിലുമാണ് ഹരിത ക്യാംപസ് പദ്ധതിയുടെ ഭാഗമായായി മുളന്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നത്. സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് മുന്‍ ഡീന്‍ പ്രൊഫ.എം. ദാസനാണ് മുളച്ചെടികള്‍ നല്‍കിയത്. 15 ഇനം മുളകളാണ് നട്ടുവളര്‍ത്തുക. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ.രാജേന്ദ്ര പിലാങ്കട്ട, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ.എം.എന്‍ മുസ്തഫ, അക്കാദമിക് ഡീന്‍ പ്രൊഫ.അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ് വെല്‍ഫെയര്‍ പ്രൊഫ.കെ.അരുണ്‍ കുമാര്‍, ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ ഡോ.ടോണി ഗ്രേസ്, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കോയിപ്പള്ളി, കെജിബിആര്‍സി ഡയറക്ടര്‍ പ്രൊഫ.ഡെന്നീസ് തോമസ്, ജോയിന്റെ ഡയറക്ടര്‍ ഡോ. ജാസ്മിന്‍ എം ഷാ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.