CLOSE

ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സപ്തദിന എന്‍എസ്എസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Share

ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ‘സ്വാതന്ത്ര്യാമൃതം 2022’ സപ്തദിന സഹവാസക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു .സമാപന സമ്മേളനം പഞ്ചായത്ത് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.വി അഷറഫ് അധ്യക്ഷനായി. ‘തിങ്കളാഴ്ച നിശ്ചയം’ ഫൈയിം നടി മിനി ഷൈനിനെ ആദരിച്ചു. മുന്‍ ക്യാമ്പിലെ മികച്ച വോളിണ്ടിയര്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. പ്രിന്‍സിപ്പല്‍ എന്‍.പി ഷാജി, പിടിഎ പ്രസിഡന്റ് സത്താര്‍, മുക്കുന്നോത്ത്, പി.ശരത്, പി. എച്ച്. വിനോദ്, കുസുമം, സുകുമാരി,സി.അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.