CLOSE

ബിസ്മി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനകേന്ദ്രം തുടങ്ങി

Share

പാലക്കുന്ന് : ഉദുമ ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അങ്കക്കളരിയിലെ കോട്ടിക്കുളത്ത് ബിസ്മി കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലന കേന്ദ്രം തുടങ്ങി. വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും തയ്യല്‍ പരിശീലനം നല്‍കി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് പര്യാപ്തമാക്കുക എന്നതാണ് സംരംഭത്തിന്റെ ഉദ്ദേശം.
പരിശീലന കേന്ദ്രത്തില്‍ ആവശ്യമായ തയ്യല്‍ മെഷീനുകള്‍ സലാം ഹാജി വെല്‍ഫിറ്റാണ് നല്‍കിയത്. സി.ഡി. എസ്.അംഗം കെ.അശ്വതി അധ്യക്ഷയായി. ബി.എം.എ.മുഹമ്മദ്, സലാം മലാംകുന്ന്, അബ്ദുല്‍ റഹ്‌മാന്‍, സലീം നാലാംവാതുക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.