CLOSE

മുളിയാറില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നിയെ വനം വകുപ്പ് വെടിവെച്ച് കൊന്നു

Share

മുളിയാര്‍ മുലടുക്കം ജനവാസ മേഘലയില്‍ അക്രമകാരിയായിനിലകൊണ്ടകാട്ടുപന്നിയെ വനംവകുപ്പ് വെടിവെച്ച് കൊന്നു. നിരന്തരമായികാട്ടുപന്നിഭീഷണി പരാതിയുടെ അടിസ്ഥാനത്തില്‍ ഷൂട്ടര്‍ ബി.അബ്ദുള്‍ ഗഫൂറിന്റെ നേത്യതത്തില്‍ പ്രത്യാക ദൗത്യ സംഘംനടത്തിയ രാത്രികാലപരിശോധനയില്‍ ഇന്ന്പുലര്‍ച്ചെയാണ് കാട്ടുപന്നിയെ കാണുകയും വെടിവെച്ച് വീഴ്ത്തുകയും ചെയ്തത്. തദ്ദേശ ഭരണ സ്ഥാപനമേധാവികള്‍ക്ക് സര്‍ക്കാര്‍ഉത്തരവ് നല്കിയതില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കാട്ട് പന്നിയെയാണ് വെടിവെച്ചത്.തുടര്‍ന്ന് കാറഡുക്കസെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍ .വി സത്യന്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി.പൊതുപ്രവര്‍ത്തകന്‍ മസൂദ് ബോവിക്കാനം ആര്‍ ആര്‍ ട്ടി അംഗങ്ങളായ അബ്ദുല്ല കുഞ്ഞി കുളത്തൂര്‍ ലോഹിതാക്ഷന്‍,ബിബിന്‍സണ്‍ ബാബു , വിവേക് സംഘത്തില്‍ഉണ്ടായിരുന്നു.പന്നിയുടെ ജഡം ശാസ്ത്രീയമായിസംസ്‌കരിച്ചു.

Leave a Reply

Your email address will not be published.