CLOSE

ആനക്കല്ല് – ചേമന്തോട് കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Share

കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡിലെ ആനക്കല്ല് – ചേമന്തോട് റോഡ് കോണ്‍ക്രീറ്റും ഓവുചാല്‍ കോണ്‍ക്രീറ്റും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ഗോവിന്ദന്‍ അധ്യക്ഷനായി. തൊഴിലുറപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. ബിജു പദ്ധതി വിശദീകരിച്ചു. പി.നാരായണന്‍, വി.കെ.കൃഷ്ണന്‍, പി.കൃഷ്ണന്‍, കെ.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.സവിത സ്വാഗതവും ഗോപാലന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.