CLOSE

പടം വരയില്‍ വീണ്ടും പ്രശംസ നേടി ചുള്ളിക്കര കാഞ്ഞിരത്തടിയിലെ അശ്വിന്‍ രാജ്

Share

രാജപുരം: മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം സമ്മേളനത്തില്‍ താരമായി ചുള്ളിക്കര കാഞ്ഞിരത്തടിയിലെ
അശ്വിന്‍ രാജ്.കഴിഞ്ഞ ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്യാനായി കള്ളാറില്‍ എത്തിയ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി യുടെ പടം വരച്ചു നല്‍കിയാണ് അശ്വിന്‍ രാജ് താരമായത്. വരച്ചു നല്‍കിയ തന്റെ പടം എം പി ഓഫീസില്‍ ഫ്രെയിം ചെയ്തുവയ്ക്കും എന്നും ജെബി മേത്തര്‍ എം പി പറഞ്ഞു. എം പി വേദിയില്‍ വെച്ച് മഹിളാ കോണ്‍ഗ്രസ്സ്‌ന്റെ സ്‌നേഹോപഹാരം നല്‍കി അശ്വിന്‍ രാജിനെആദരിച്ചു.
കളര്‍ പെന്‍സില്‍വരച്ച് നല്‍കി ഇതിനുമുമ്പും ഈ എഴാം ക്ലാസ്സുകാരന്‍ ഒട്ടനവധിപ്രശംസ നേടിയിരുന്നു. വാട്ടര്‍ കളറിംങ്ങിലൂടെ ഒട്ടനവധി ചുമര്‍ചിത്രങ്ങളും വരച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.