CLOSE

ചെറുപനത്തടി പാണ്ഡ്യാലകാവിന് സമീപം ആള്‍മറയില്ലാത്ത കുളത്തില്‍ വീണ് യുവാവ് മരിച്ചു. ചെറുപനത്തടി കുളപ്പുറം ആനികുഴിയില്‍ എ.ജി ബിനോയി ആണ് മരിച്ചത്

Share

രാജപുരം: ചെറുപനത്തടി പാണ്ഡ്യാലകാവിന് സമീപം ആള്‍മറയില്ലാത്ത കുളത്തില്‍ വീണ് യുവാവ് മരിച്ചു. ചെറുപനത്തടി കുളപ്പുറം ആനികുഴിയില്‍ എ.എന്‍ ഗോപാലകൃഷ്ണന്റെ മകന്‍ എ.ജി.ബിനോയി (43) ആണ് മരിച്ചത്. ഇന്നലെ പകല്‍ മുതല്‍ കാണ്മാനില്ലായിരുന്നു. നാട്ടുകാരും രാജപുരം പോലീസും തിരച്ചില്‍ നടത്തിവരികയായിരുന്നു. കുറ്റിക്കോല്‍ ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മാതാവ്: ഓമന,
മക്കള്‍: കൃഷ്ണജ, യദുകൃഷ്ണന്‍
മരുമകന്‍: വൈശാഖ്,
സഹോദരങ്ങള്‍: എ.ജി.ബിജു, എ.ജി ബീനിഷ്.

Leave a Reply

Your email address will not be published. Required fields are marked *