CLOSE

പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താത്കാലിക നിയമനം

Share

പള്ളിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി ആരംഭിക്കുന്നതിനായി 7 മാസത്തേക്ക് ഡോക്ടര്‍, നഴ്‌സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, അറ്റന്റന്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് ആണ് ഡോക്ടര്‍ നിമയനത്തിനുള്ള യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം. പള്ളിക്കര പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അഭിമുഖം ആഗസ്റ്റ് 30ന് രാവിലെ 11.30ന്.
ബി.എസ്.സി നഴ്സിംഗ്/ ജനറല്‍ നഴ്സിംഗ് ആണ് നഴ്‌സിങ് ഓഫീസറുടെ യോഗ്യത. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പള്ളിക്കര പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അഭിമുഖം ആഗസ്റ്റ് 30ന് രാവിലെ 10ന്.
പ്ലസ്ടു, ഡി.ഫാം, ബി.ഫാം (ഗവ: അംഗീകൃതം) ആണ് ഫാര്‍മസിസ്റ്റ് യോഗ്യത. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. പള്ളിക്കര പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 10ന്.
പത്താം ക്ലാസ്സ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അറ്റന്റന്റ് നിയമനത്തിന് അപേക്ഷിക്കാം. പള്ളിക്കര പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. അഭിമുഖം ആഗസ്റ്റ് 29ന് രാവിലെ 11.30ന്. ഫോണ്‍ 0467 2275500.

Leave a Reply

Your email address will not be published. Required fields are marked *