”ശുചിത്വ സാഗരം, സുന്ദര തീരം” പരിപാടിയുടെ ഭാഗമായി കുമ്പള ഗ്രാമ പഞ്ചായത്തില്‍ കടലോര നടത്തവും ശുചീകരണ യജ്ഞവും നടത്തി. കോയിപ്പാടി മുതല്‍ കൊപ്പളം വരെ കടലോര നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് യൂ.പി.താഹിറ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ സബൂറ സിദ്ദിഖ്, നസീമ ഖാലിദ്, പഞ്ചായത്ത് സെക്രട്ടറി ഗീതകുമാരി എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത സേനാ അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.