ഉദുമ : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ഉദുമ നിയോജക മണ്ഡലം പ്രചാരണ കമ്മിറ്റി തീരുമാനിച്ചു. സെപ്തംബര്‍ 17ന് അംഗവുമായ കെ.ജി ജഗദീശന്‍ ചരിത്ര സെമിനാര്‍ അവതരിപ്പിക്കും. വൈകുന്നേരം 3 മണിക്ക് ഉദുമയിലാണ് പരിപാടി. സ്വതന്ത്ര്യ സമരവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തും. പ്രചാരണത്തിന് എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും കുടില്‍ കെട്ടാനും, ചുവരെഴുത്ത് നടത്താനും തീരുമാനിച്ചു.
യോഗം പ്രചാരണ കമ്മിറ്റി ജില്ലാ കണ്‍വീനര്‍ സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അഡ്വ. ശ്രീജിത്ത് മാടക്കല്‍, വാസു മാങ്ങാട്, ഷിബു കടവങ്ങാനം, ഗിരികൃഷ്ണന്‍ കൂടാല, ഉദയന്‍ കൊളത്തൂര്‍, രാകേഷ് കരിച്ചേരി എന്നിവര്‍ സംസാരിച്ചു.