രാജപുരം: കേരള എഞ്ചിനീയറിങ് കെഇഎഎം പ്രവേശന പരീക്ഷ റിസള്‍ട്ട് പ്രഖ്യാപിച്ചു.
സംസ്ഥാന തലത്തില്‍ 29 റാങ്ക് നേടി ബളാല്‍ അത്തിക്കടവിലെ അജയ്കൃഷ്ണന്‍
കാസര്‍ഗോഡ് ജില്ലയില്‍ ഒന്നാമനായി.
ദേശീയ തലത്തില്‍ നടത്തിയ JEE മെയിന്‍ പരീക്ഷയില്‍ 1290 റാങ്കും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് & ടെക്‌നോളജി നടത്തിയ CUSAT എന്‍ട്രന്‍സ് ടെസ്റ്റില്‍ 21 റാങ്കും നേടിയിരുന്നു .
അച്ഛന്‍ – പി കുഞ്ഞികൃഷ്ണന്‍ നായര്‍ (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ CHC മുളിയാര്‍)
അമ്മ – കെ ഗീത. സഹോദരി : ദേവിക (മൂന്നാം വര്‍ഷ BVSc & AH student. മണ്ണുത്തി തൃശൂര്‍.).
രാജപുരം ടാഗോര്‍ സ്‌കൂളില്‍ 5ാം ക്ലാസ് വരെയും, 6,7,8 പെരിയ നവോദയ സ്‌കൂളിലും 9,10 ക്ലാസ് വെള്ളരിക്കുണ്ട് സെന്റ് ജൂട്‌സ് HS ലും പഠിച്ചു.+2 പഠനം തൃശൂര്‍ ദേവമാതാ CMI സ്‌കൂളിലും പഠിച്ചു. 10 ലും +2 വിലും മുഴുവന്‍ വിഷയത്തിലും A+ നേടി.