ശക്തമായ കാറ്റില്‍ കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ വീടുകള്‍ തകര്‍ന്നു. നാലാം വാര്‍ഡില്‍പ്പെട്ട ഏത്തടുക്ക, അനന്തമൂലെ, മല്ലാര എന്നിവടങ്ങളിലും മൂന്നാം വാര്‍ഡിലെ പത്രോടിയിലെയും വീടുകളാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഉണ്ടായ ശക്തമായ കാറ്റിലാണ് വീടുകള്‍ തകര്‍ന്നത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസോളിഗെ, പഞ്ചായത്തംഗം ജി.കൃഷ്ണ ശര്‍മ്മ , വില്ലേജ് ഓഫീസര്‍ എസ്. ലീല എന്നിവര്‍ സന്ദര്‍ശിച്ചു.