CLOSE

ലോക രോഗി സുരക്ഷാ ദിനത്തില്‍ കുമ്പള സി.എച്ച്.സിയില്‍ പ്രതിജ്ഞ

Share

ലോക രോഗി സുരക്ഷാ ദിനത്തില്‍ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവാകരറൈ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ പരിരക്ഷ നല്‍കുന്ന സമയത്ത് രോഗികള്‍ക്ക് സംഭവിക്കുന്ന അപകട സാധ്യതകള്‍, പിഴവുകള്‍, മറ്റു പ്രശ്നങ്ങള്‍ എന്നിവ തടയുന്നതിനും, കുറയ്ക്കുന്നതിനും രോഗി സുരക്ഷാ ദിനം ആഹ്വാനം ചെയ്യുന്നു. രോഗി പരിചരണത്തിലെ പിഴവുകള്‍ കുറയ്ക്കുന്നതിനുള്ള വഴികള്‍ തിരിച്ചറിയുകയും നടപ്പിലാക്കുകയും ചെയ്യുക എന്നുള്ളതാണ് ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ജീവനക്കാരുടെ അറിവും കഴിവും മെച്ചപ്പെടുത്തും. രോഗികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പരിചരണം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ തയ്യാറാണെന്നും പ്രതിജ്ഞയെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷറഫ്, പി.എച്ച്.എന്‍ കുഞ്ഞാമി, നഴ്സിംഗ് ഓഫീസര്‍മാരായ ജ്യോതി ബാലന്‍, വി.സജിത, ജെപിഎച്ച്എന്‍ എസ്.ശാരദ, പി.ആര്‍.ഒ എ.കീര്‍ത്തന, ജെഎച്ച്ഐമാരായ കെ.ആദര്‍ശ്, തിരുമലെശ്വര, ഒ.എ.പ്രജീഷ്, മാലിക്ക് ദീനാര്‍ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പ്രതിജ്ഞയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *