രാവണേശ്വരം: രാവണേശ്വരം ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഭാഷണ പരമ്പര സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രഭാഷണ പരമ്പര തുടരുന്നു. ‘കാലത്തിന്റെ ഗുരു’ എന്ന വിഷയത്തില്‍ നാരായണ ഗുരുസമാധി ദിനത്തില്‍ വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. ഈഴവ ജാതിക്കുവേണ്ടിയല്ല ഗുരു പ്രവര്‍ത്തിച്ചതെന്നും ജാതിയെ ഇല്ലായ്മ ചെയ്യാനാണ് പോരാടിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ഭാരവാഹികള്‍ എല്ലാം ഈഴവരായിരുന്നില്ല. ഇതര വിഭാഗങ്ങളും അതിലുണ്ടായിരുന്നു. ആധ്യാത്മികതയെ ദേശീയതയുമായ ബന്ധപ്പെടുത്തിയതുകൊണ്ടാണ് ശ്രീനാരായണന്‍ കാലത്തിന്റെ ഗുരുവായത് എന്ന് അദ്ദേഹം പറഞ്ഞു. ടി. രഘുരാമന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് വാര്‍ഷികത്തിന്റെ ഭാഗമായി അരങ്ങിലെത്തിച്ച ‘മഞ്ഞുപെയ്യുന്ന മനസ്’ എന്ന നാടകത്തിന്റെ സംവിധായകരായ രാമകൃഷ്ണന്‍ ചാലിങ്കാല്‍, പ്രഭാകരന്‍ ചാലിങ്കാല്‍ എന്നിവരെ അനുമോദിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി. കൃഷ്ണന്‍ ഉപഹാരം നല്‍കി. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പ്രഭാകരന്‍ ചാലിങ്കാല്‍ സംസാരിച്ചു. ജിനു ശങ്കര്‍ സ്വഗതവും നിഖില്‍ പുളിക്കാല്‍ നന്ദിയും പറഞ്ഞു.
പടം രാവണേശ്വരം ശോഭനാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വജ്രജൂബിലി ആഘോഷങ്ങളുടെ ‘കാലത്തിന്റെ ഗുരു’ എന്ന വിഷയത്തില്‍ വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തുന്നു.