മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. വെറ്ററിനറി സര്‍ജന്‍, പാരാ വെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നീ തസ്തികകളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകളിലാണ് നിയമനം. വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 10 മുതലും, പാരാ വെറ്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മുതലും, ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്ക് 29ന് രാവിലെ 10 മുതലും കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 04994 255483. വെബ് സൈറ്റിലും https://kvsc.kerala.gov.in