ആശാവര്‍ക്കര്‍മാരുടെ പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താംതരം വിജയിക്കാത്ത ആശ വര്‍ക്കര്‍മാരെ പത്താംതരം വിജയിപ്പിക്കുന്നതിനുള്ള കേന്ദ്ര ആരോഗ്യവകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് തുല്യത പഠനം നല്‍കുന്നത്. ജില്ലയിലെ 150ല്‍ പരം ആശാവര്‍ക്കര്‍മാരെ സാക്ഷരതാ മിഷനിലൂടെ പത്താംതരം തുല്യതയില്‍ ചേര്‍ക്കും. ജില്ലാ പഞ്ചായത്ത് ലൈബ്രറിയില്‍ നടന്ന രജിസ്‌ട്രേഷനില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍ 65 കാരിയായ ആശാവര്‍ക്കര്‍ ഗൗരിയമ്മയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു അധ്യക്ഷത വഹിച്ചു. ജില്ലയില്‍ കാഞ്ഞങ്ങാടും കാസര്‍കോടും പത്താംതരം തുല്യതയുടെ ഓരോ മലയാളം ബാച്ചും, കാസര്‍കോട് കന്നഡ ബാച്ചും ആരംഭിക്കും. അടുത്തയാഴ്ച ക്ലാസ്സ് ആരംഭിക്കും.