വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലങ്ങളില്‍ ഇതിനോടകം നടന്നു കഴിഞ്ഞിരുന്നു. പഞ്ചായത്തിലെ 13 വാര്‍ഡുകളിലാണ് സര്‍വ്വേ പ്രകാരം മാനദണ്ഡങ്ങളിലൂന്നി അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തല ക്രോഡീകരണവും ശില്പശാലയുമാണ് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, കില ഫാക്കല്‍റ്റി മാധവന്‍ നമ്പ്യാര്‍, ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.വി.അനീഷ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സുരേഷ് ജോര്‍ജ് സ്വാഗതവും എം. സുരേഷ് ബാബു നന്ദിയും പറഞ്ഞു