കാസറഗോഡ് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മാത്തമാറ്റിക്സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ക്ക് സപ്തംബര്‍ 28 ന് ബുധനാഴ്ച്ച യും കെമിസ്ട്രി വിഭാഗത്തിന് സപ്തംബര്‍ 30 ന് വെള്ളിയാഴ്ചയുമാണ് കൂടിക്കാഴ്ച. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് മുമ്പായി മുഴുവന്‍ അക്കാദമിക്ക് സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയ സമ്പന്നതയുടെയും അസ്സലും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം പെരിയയിലുളള പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക്: 0467-2234020, 9995681711.