CLOSE

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 26 മുതല്‍

Share

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി
ആഘോഷം 26 മുതല്‍ ഒക്ടോബര്‍ 5 വരെ നടക്കും. നവരാത്രി ദിവസങ്ങളില്‍ സന്ധ്യാദീപം മുതല്‍ 8.30 വരെ വിവിധ ഭജനസംഘങ്ങളുടെ ഭജനയുണ്ടായിരിക്കും.26ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, 27ന് ബോവിക്കാനം ചാലീസ് ഭജന ഹനുമാന്‍ സ്വാമി ക്ഷേത്രം,28ന് തായത്തൊടി ദുര്‍ഗാ പരമേശ്വരി ക്ഷേത്രം, 29ന് ചെമ്പിരിക്ക ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, 30ന് പുല്ലൂര്‍ മാക്കരങ്കോട് മഹാവിഷ്ണു ശാസ്താ
ക്ഷേത്രം, ഒന്നിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, 2 ന് പള്ളിപ്പുറം ധര്‍മശാസ്താ ക്ഷേത്രം, 3ന് കാസര്‍കോട് ദുര്‍ഗാ പരമേശ്വരി
സുബ്രഹ്‌മണ്യ മഹിളാ സംഘം, 4ന് കീഴൂര്‍ ശാസ്താ മ്യൂസിക് ഗ്രൂപ്പ് . ഒക്ടോബര്‍ 2ന് വൈകുന്നേരം 3.30 മുതല്‍ 5.30 വരെ പ്രവീണ്‍ കുമാര്‍ കോടോത്തിന്റെ ആധ്യാത്മിക പ്രഭാഷണം. വിഷയം ലളിത സഹസ്ര നാമം. 4ന് മഹാനവമി ദിവസം രാവിലെ 6.30 മുതല്‍ ഭണ്ഡാര വീട്ടിലും മേലെ ക്ഷേത്രത്തിലും വാഹനപൂജ. 5ന് വിജയദശമി നാളില്‍ രാവിലെ 8 മുതല്‍ 10 വരെ വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തേണ്ടവര്‍ 26 മുതല്‍ എല്ലാ ദിവസവും ഭരണ സമിതി ഓഫീസില്‍ പേര് നല്‍കാവുന്നതാണ്.

Leave a Reply

Your email address will not be published.