സമൂഹത്തില്‍ അടിത്തട്ടിലുള്ള സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ണായക പങ്കു വഹിക്കാനാകുമെന്നും അതിന് ബാക്കുകള്‍ തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനസമിതി യോഗത്തില്‍ വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാശനം ചെയ്യുകയായിരുന്നു കളക്ടര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പ്രദീപ് മാധവ്, കാനറാ ബാങ്ക് റീജണല്‍ മാനേജര്‍ ശശിധര്‍ ആചാര്യ, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ എന്‍.വി.ബിമല്‍, ഡെപ്യൂട്ടി കളക്ടര്‍ സിറോഷ്.പി.ജോണ്‍, ലീഡ് ബാങ്ക് സീനിയര്‍ മാനേജര്‍ പി.പ്രഭാകരന്‍, നബാര്‍ഡ് ഡിഡി എം.ദിവ്യ, ഡി വൈ എസ് പി കെ.വിശ്വംഭരന്‍ എന്നിവരും വിവിധ ബാങ്കുകളുടെ പ്രതിനിധികളും ജില്ലാതല ബാങ്കിംഗ് സമിതി അംഗങ്ങളും സംബന്ധിച്ചു.
കൃഷിയും അനുബന്ധമേഖലയും വായ്പാ പദ്ധതികളില്‍ ജില്ലയ്ക്ക് 139 ശതമാനം നേട്ടം
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാതല ക്രഡിറ്റ് പ്ലാനില്‍ കൃഷിയും അനുബന്ധമേഖലയ്ക്കുമായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 139 ശതമാനം നേട്ടമുണ്ടായി. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 80 ശതമാനം നേട്ടമുണ്ടായി. മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി നിശ്ചയിച്ച വായ്പാ പദ്ധതികളില്‍ 54 ശതമാനം നേട്ടമുണ്ടായി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ക്രഡിറ്റ് പ്ലാനില്‍ കൃഷിയും അനുബന്ധമേഖലയ്ക്കുമായി 3,78,630 ലക്ഷം രൂപയും സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി 1,03,735ലക്ഷം രൂപയും മറ്റ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായി 1,11,650 ലക്ഷം രൂപയുമാണ് വായ്പ നല്‍കാനായി ലക്ഷ്യം വെക്കുന്നത്.
ജില്ലാതല സെക്യൂരിറ്റി കമ്മിറ്റിയും ഇതോടൊപ്പം ചേര്‍ന്നു. ധനകാകര്യ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കി നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ ബോധവത്ക്കരണം നല്‍കണമെന്നും ഉപഭോക്താക്കള്‍ തട്ടിപ്പുകള്‍ സംബന്ധിച്ച് ജാഗ്രതപാലിക്കണമെന്നും ജില്ലാതല സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.