CLOSE

കേരള പഞ്ചായത്ത് അസോസിയേഷന്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Share

മുളിയാര്‍: തൊഴിലുറപ്പ് മേഖലയില്‍ തൊഴില്‍ നിഷേധിക്കുന്നതിന് എതിരെയും ഒരു പഞ്ചായത്തില്‍ ഒരു തവണ 20 മസ്‌ട്രോള്‍ മാത്രമെ അംഗീകരിക്കുകയുള്ളു എന്നതുള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റ് തീരുമാനപ്രകാരം ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, യൂണിയന്‍ പ്രതിനിധികള്‍, എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് മുളിയാര്‍ പഞ്ചായത്ത് പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി .പി .വി ഒപ്പ് ശേഖരണം ഏറ്റുവാങ്ങല്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് Aജനാര്‍ദനന്‍ സ്വാഗതം ആശംസിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍. റൈസറാഷിദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അനീസ മണ്‍സൂര്‍ മല്ലത്ത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ M കുഞ്ഞമ്പുനമ്പ്യാര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ അബ്ബാസ് കുളച്ചപ്പ്, ശ്യാമള A ,പി രവീന്ദ്രന്‍, നാരായണിക്കുട്ടി, സത്യവതി വി, രമേശന്‍ മുതലപ്പാറ, നബീസ പി എ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.