CLOSE

ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രാജപുരത്ത് സംഘടിപ്പിച്ച പോസ്റ്റര്‍ പ്രചരണം സംസ്ഥാന കമ്മിറ്റിയംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു

Share

രാജപുരം: ഓക്ടോബര്‍ 16,17 തീയതികളില്‍ കള്ളാറില്‍ വെച്ച് നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രചരണത്തിന് തുടക്കമായി. സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനത്തടി ഏരിയ പരിധിയില്‍ വരുന്ന ജനാധിപത്യ മഹിള അസോസിയേഷന്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പോസ്റ്റര്‍ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ടൗണ്‍ പ്രദേശങ്ങളില്‍ എല്ലാം വനിതകളുടെ നേതൃത്വത്തില്‍ സമ്മേളനത്തിന്റെ പോസ്റ്റര്‍ പതിച്ചു കൊണ്ടാണ് പ്രചരണത്തിന് തുടക്കമായത്. പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം ടൗണില്‍ പോസ്റ്റര്‍ പതിച്ചു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബിന്ദു ശിവദാസ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി സൗമ്യവേണുഗോപാലന്‍ സംസാരിച്ചു. മേഖല സെക്രട്ടറി ഇ രാജി സ്വാഗതവും, ഷീജ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. കോടോം, കാലിച്ചാനടുക്കം, പനത്തടി, ബാനം, കോളിച്ചാല്‍, പനത്തടി, പാണത്തൂര്‍, ചാമുണ്ടിക്കുന്ന്, തായന്നൂര്‍ എന്നിവടങ്ങളില്‍ പോസ്റ്റര്‍ പ്രചരണം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published.