CLOSE

മൃഗസംരക്ഷണ വകുപ്പ്; കോടോംബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വളര്‍ത്തുനായകള്‍ക്കുള്ള വാക്‌സിന്‍ ക്യാമ്പ് നാളെ മുതല്‍ ആരംഭിക്കും

Share

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധിതമാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ വാക്‌സിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നായകളെ വളര്‍ത്തുന്ന എല്ലാ ഗ്രാമവാസികളും ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തി ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ലൈസന്‍സിനുള്ള അപേക്ഷ ഫോറം ക്യാമ്പില്‍ ലഭ്യമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

24/09/2022 രാവിലെ 10.30ന്
ഒടയംചാല്‍ സബ് സെന്റര്‍,
ഉച്ചയ്ക്ക് 2 മണിക്ക്
കാഞ്ഞിരത്തിങ്കാല്‍ ജംഗ്ഷന്‍ കോടോത്ത്.

25/09/2022 രാവിലെ 10.30ന്
ഗവ യു പി എസ് ബേളൂര്‍ പരിസരത്ത് ഉച്ചയ്ക്ക് 2 മണിക്ക്
പടിമരുത് പോസ്റ്റ് ഓഫീസ് പരിസരം .

26/09/2022 രാവിലെ 10.30ന്
ഏഴാംമൈല്‍ ടൗണ്‍ പരിസരത്ത്
ഉച്ചക്ക് 2 മണിക്ക് മുക്കുഴി സബ്‌സെന്റര്‍

27/09/2022 രാവിലെ 10.30ന്
തായന്നൂര്‍ സാംസ്‌കാരിക കേന്ദ്രം
ഉച്ചക്ക് 2 മണിക്ക് പറക്ലാളായി ടൗണ്‍ പരിസരത്ത്.

28/09/2022 രാവിലെ 10.30 ന്
യുവശക്തി ക്ലബ്ബ് അട്ടക്കണ്ടം. ഉച്ചക്ക് 2 മണിക്ക്കാലിച്ചാനടുക്കം വെറ്റിനറി ഹോസ്പിറ്റല്‍.

Leave a Reply

Your email address will not be published.