CLOSE

തുണിസഞ്ചി, പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനം

Share

ജില്ലാ കുടുംബശ്രീ മിഷന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഹാളില്‍ തുണിസഞ്ചി, പേപ്പര്‍ബാഗ് നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. 15 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.വരദരാജ് അധ്യക്ഷത വഹിച്ചു. വനിതകള്‍ക്ക് വരുമാന വര്‍ദ്ധനവിന് അവസരമൊരുക്കുക, പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചികളും, പേപ്പര്‍ ബാഗുകളും പ്രചാരത്തില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശീലനം നടത്തുന്നത്.

പതിനഞ്ച് തരം പേപ്പര്‍ ബാഗുകള്‍, അഞ്ച് തരം തുണിസഞ്ചികള്‍ എന്നിവയുടെ നിര്‍മ്മാണ പരിശീലനമാണ് നല്‍കുന്നത്. 130 അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 യുവതികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍, പഞ്ചായത്ത് അംഗങ്ങളായ കെ.തമ്പാന്‍, ഗോപാലന്‍, അസിസ്റ്റന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജോബ് കഫെ അംഗങ്ങളായ രാജേഷ്, പ്രീതി എന്നിവര്‍ ക്ലാസെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ഗുലാബി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ബി.സുനിത നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.