CLOSE

സൗജന്യ കണ്ണ് പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി

Share

നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ്, ഹൊസ്ദുര്‍ഗ് ബിആര്‍സി, അഹല്ല്യ ഐ ഫൗണ്ടേഷന്‍ ഫൗണ്ടേഷന്‍ ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് സൈറ്റ് ഫോര്‍ കിഡ്സ് (എസ്എഫ്കെ) എന്ന പദ്ധതിയുടെ ഭാഗമായി 15 വയസ്സുവരെയുള്ള കുട്ടികളുടെ കാഴ്ചാ വൈകല്യങ്ങള്‍ കണ്ടുപിടിക്കുവാനായി സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് നടത്തി.

കാഴ്ചാ വൈകല്യങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ കുട്ടികള്‍ക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം സൗജന്യമായി കണ്ണട വിതരണം ചെയ്യുവാനുളള ക്രമീകരണങ്ങളും നടത്തി. ഇത് സംബന്ധിച്ച് സെപ്തംബര്‍ 21 ന് രാവിലെ 10 മണിക്ക് മേക്കാട്ട് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യോഗം ഡിസ്ട്രിക്ട് അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ വി കുഞ്ഞിക്കണ്ണന്‍ എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡണ്ട് രമേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രമ പദ്മനാഭന്‍ മുഖ്യാതിഥിയായിരുന്നു. ഹൊസ്ദുര്‍ഗ് ബിആര്‍സി ബിപിസി വിജയലക്ഷ്മി, അഹല്ല്യ ഫൗണ്ടേഷന്‍ പിആര്‍ഒ പ്രഭാകരന്‍ വാഴുന്നോറൊടി, സി.ആര്‍, സി കോ-ഓര്‍ഡിനേറ്റര്‍ യു.വി സുരേഷ്, ഐ.പി.പി ലയണ്‍ എ.സി രാകേഷ് (എംജെഎഫ്), സെക്രട്ടറി ഗോപീകൃഷ്ണന്‍ മാസ്റ്റര്‍, ട്രഷറര്‍ പി രമേശന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ 150 ല്‍പ്പരം കുട്ടികളെ പരിശോധിച്ചു.

Leave a Reply

Your email address will not be published.