CLOSE

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാക് പരിശോധന പൂര്‍ത്തിയായി

Share

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ വിവിധ അക്കാദമിക് വകുപ്പുകളുടെയും ഭരണ നിര്‍വ്വഹണ വിഭാഗത്തിന്റെയും പ്രവര്‍ത്തനം വിലയിരുത്തി. സര്‍വ്വകലാശാലയുടെ അടിസ്ഥാന സൗകര്യവും പരിശോധിച്ചു. വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.

മിസോറാം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനായി സര്‍വ്വകലാശാലയില്‍ എത്തിയത്. തിരുനെല്‍വേലി മനോന്മണീയം സുന്ദരനാര്‍ യൂണിവേഴ്‌സിറ്റി റിട്ടയേര്‍ഡ് പ്രൊഫസര്‍ രാജശേഖരന്‍ ബാലസുബ്രഹ്‌മണ്യമായിരുന്നു മെമ്പര്‍ സെക്രട്ടറി. പ്രൊഫ.അമൃത് സെന്‍ (വിശ്വഭാരതി ശാന്തിനികേതന്‍, പശ്ചിമ ബംഗാള്‍), പ്രൊഫ.ഗജേന്ദ്ര കുമാര്‍ പഥക് (യുണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്), പ്രൊഫ.പ്രിതി സക്‌സേന (വിദ്യ വിഹാര്‍, ലക്‌നൗ), പ്രൊഫ.ആര്‍.സി. പട്ടേല്‍ (യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ) എന്നിവരായിരുന്നു അംഗങ്ങള്‍. സമാപന യോഗത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറി. ഏതാനും ദിവസത്തിന് ശേഷമാകും ഗ്രേഡ് പ്രഖ്യാപനം ഉണ്ടാവുന്നത്.

Leave a Reply

Your email address will not be published.