CLOSE

വളര്‍ത്തു നായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ തുടങ്ങി

Share

നീലേശ്വരം നഗരസഭയില്‍ തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി വളര്‍ത്തു നായകള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി. പടിഞ്ഞാറ്റം കൊഴുവലില്‍ നഗരസഭ അധ്യക്ഷ ടി.വി.ശാന്ത ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ഭാര്‍ഗവി അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.വി.വി.പ്രദീപ്കുമാര്‍ പദ്ധതി വിശദീകരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.ബിന്ദു സ്വാഗതവും ലൈവ്‌സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ പി.പി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് നീലേശ്വരം നഗരസഭയില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ക്യാമ്പ് നടക്കുന്നത്. വളര്‍ത്തു നായ്ക്കാള്‍ക്കുള്ള ലൈസന്‍സും ക്യാമ്പിന്റെ ഭാഗമായി നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published.